Sunday, June 8, 2025
spot_imgspot_img
HomeKeralaമഴക്കെടുതി: ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സജ്ജം, ഒരു വിളിക്കു അപ്പുറമുണ്ട് എഐവൈഎഫ് സന്നദ്ധസേന

മഴക്കെടുതി: ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സജ്ജം, ഒരു വിളിക്കു അപ്പുറമുണ്ട് എഐവൈഎഫ് സന്നദ്ധസേന

തിരുവനന്തപുരം: കേരളത്തിൽ കാല വർഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സേവന പ്രവർത്തനങ്ങൾക്കായി എഐവൈഎഫ് പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് കർമ്മനിരതമാവുകയും അടിയന്തിര സഹായം ആവശ്യമുള്ള ഇടങ്ങളിൽ കടന്ന് ചെല്ലുകയും വേണം.

സംസ്ഥാനത്ത് അടുത്ത ദിവസത്തിൽ കാലവർഷം ശക്തിപ്പെടുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ഏവരും ജാഗ്രത പാലിക്കണമെന്നും എഐവൈഎഫ് പ്രവർത്തകർ രക്ഷ ദൗത്യത്തിന്നിറങ്ങണമെന്നും സംസ്ഥാന പ്രസിഡന്റ്‌ എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ ആവശ്യപ്പെട്ടു.

മലയോര മേഖലയിലടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതയാണ് സംസ്ഥാന സർക്കാർ പുലർത്തുന്നത്. ചിലയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares