നിലമ്പൂർ: എഐവൈഎഫ് സന്നദ്ധ സേവന വിംഗായ ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ മലപ്പുറം ജില്ലാ ക്യാമ്പ് സമാപിച്ചു. നിലമ്പൂർ അകംമ്പാടത്തെ മഹാഗണി ഹട്ട് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനതലത്തിൽ പതിനായിരം സന്നദ്ധ സേവകരയാണ് എഐവൈഎഫ് രംഗത്തിറക്കുന്നത്. അതിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.
ഷുഹൈബ് മൈലമ്പാറ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ പ്രഭാകരൻ, ജില്ലാ കമ്മിറ്റി അംഗം പി എം ബഷീർ, മുജീബ് റഹ്മാൻ, എഐവൈഎഫ് ദേശീയ കൗൺസിൽ അംഗം അഡ്വ.കെ. കെ സമദ്, ജില്ലാ പ്രസിഡന്റ് സി പി നിസാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ രജനി മനോജ്,അഡ്വ.വർഷ, യുസുഫ് കലയത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ വി നാസർ, ഉണ്ണി കാട്ടുങ്ങൽ, റുബീന, മുർഷിദ്, മാജിദ്, ഷഹീദ് എന്നിവർ സംബന്ധിച്ചു.
ക്യാമ്പിൽ പങ്കെടുത്തു പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി പി ബാലകൃഷ്ണൻ നിർവഹിച്ചു.രണ്ട് സെഷനുകളായി നടന്ന ക്ലാസുകൾക്ക് പ്രവീൺ കോഴിക്കോട്,ദീപു കോട്ടയം എന്നിവർ നേതൃത്വം നൽകി.
യൂസുഫ് കലയത്ത് ക്യാപ്റ്റനായും വൈസ് ക്യാപ്റ്റൻ മാരായി ഷമീന അബ്ദുറഹിമാൻ, ഷഹീർ മണ്ണാരിൽ, മാജിദ്.എം എന്നിവരെയും തിരഞ്ഞെടുത്തു. ആർ.ജയകൃഷ്ണൻ സ്വാഗതവും രാജീവ് പെരുബ്രാൽ നന്ദിയും പറഞ്ഞു