തൃശ്ശൂർ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കും എതിരെയുള്ള പ്രചാരകരായി വിദ്യാർത്ഥികളും യുവജനങ്ങളും മാറണമെന്ന് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ. എഐവൈഎഫ് ഭഗത് സിങ് യൂത്ത് ഫോഴ്സ് പുതുക്കാട് മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗത് സിങ് യൂത്ത് ഫോഴ്സിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സ്ക്വാഡുകൾ രൂപീകരിച്ച് വിദ്യാർത്ഥികളിലും മറ്റും ലഹരി പദാർത്ഥങ്ങൾ എത്തിക്കുന്ന മാഫിയകളെ പ്രതിരോധിക്കാൻ യൂണിറ്റുകളെ സജ്ജരാക്കുമെന്നും ബിനോയ് കൂട്ടിച്ചേർത്തു.
എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് വി എൻ അനീഷ് അദ്ധ്യക്ഷനായിരുന്നു. സിപിഐ സംസ്ഥാന കൺട്രാൾ കമ്മീഷൻ സെക്രട്ടറി വി എസ് പ്രിൻസ്, സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം വി എസ് ജോഷി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ജോർജ്ജ്, സിപിഐ ലോക്കൽ സെക്രട്ടറി ബിനോയ് ഞെരിഞ്ഞപ്പിള്ളി, കെ എം അർഷാദ് എന്നിവർ സംസാരിച്ചു. ഭഗത് സിങ് യൂത്ത് ഫോഴ്സ് മണ്ഡലം കൺവീനർ മിഥുൻ കെ എസ്നെയും ജോയിന്റ് കൺവീനർമാരായി എം പി സന്ദീപിനെയും, സിനി അജിമോനേയും തീരുമാനിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം വി കെ വിനീഷ് സ്വാഗതവും ഭഗത് സിങ് യൂത്ത് ഫോഴ്സ് ജോയിന്റ് കൺവീനർ എം പി സന്ദീപ് നന്ദിയും രേഖപ്പെടുത്തി.