Monday, November 25, 2024
spot_imgspot_img
HomeKeralaതെരുവ് നായശല്യം നേരിടാൻ ഭഗത് സിങ് യൂത്ത് ഫോഴ്‌സ് രംഗത്തിറങ്ങും : എഐവൈഎഫ്

തെരുവ് നായശല്യം നേരിടാൻ ഭഗത് സിങ് യൂത്ത് ഫോഴ്‌സ് രംഗത്തിറങ്ങും : എഐവൈഎഫ്

കൊച്ചി: സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവ് നായ ശല്യം നേരിടാൻ എഐവൈഎഫിന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ ഭഗത് സിങ് യൂത്ത് ഫോഴ്‌സ് പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമീപകാലയളവിൽ നിരവധി പേരാണ് നായയുടെ കടിയേറ്റ് മരണപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.

ശാസ്ത്രീയമായ വന്ധ്യകരണ പ്രവർത്തനത്തിലൂടെ മാത്രമേ തെരുവ് നായശല്യം നിയന്ത്രിക്കാൻ കഴിയുകയുള്ളൂവെന്നും നേതാക്കൾ പറഞ്ഞു. വന്ധ്യകരണത്തിലെ അപാകതകൾ സംബന്ധിച്ച പരാതികൾ ഉയർന്നുവരുന്ന സാഹചര്യം പരിശോധിക്കപ്പടണം. ഒപ്പം പേ വിഷബാധക്കെതിരായ വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

വാക്സിൻ എടുത്തവർക്കും വൈറസ് ബാധ ഉണ്ടാകുന്ന സാഹചര്യത്തിൽ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും മികച്ച വാക്സിൻ ഉറപ്പ് വരുത്തുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുവജന നേതാക്കൾ ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares