സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി ആതവനാട് ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിലെ മേല്പത്തൂർ അംഗനവാടി എഐവൈഎഫ് ഭഗത് സിങ് യൂത്ത് ഫോഴ്സ് പ്രവർത്തകർ ശുചീകരിച്ചു. വർഷങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കാതെ പൊടിയും ചെളിയും പിടിച്ചു കിടക്കുകയായിരുന്നു അംഗനവാടി കെട്ടിടം.
വാർഡ് മെമ്പറുടെയും ടീച്ചറുടെയും അഭ്യർത്ഥന പ്രകാരമാണ് യൂത്ത് ഫോഴ്സ് പ്രവർത്തകരായ അഭിലാഷ് സി കെ, ശ്രീഹരി പി, സർഫുദ്ദീൻ എ കെ, ഹംസക്കുട്ടി എ കെ, അനീഷ് പി, റഷീദ് ഇ പി തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.