സേവ് ഇന്ത്യ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ ആവേശ കാഴ്ചയായി ഭഗത് സിങ് യൂത്ത് ഫോഴ്സിന്റെ വമ്പന്‍ റാലി. തൃശൂരിലെ ഭഗത് സിങ് യൂത്ത് ഫോഴ്സിന്റെ 3,000 പേരുടെ വമ്പന്‍ റാലിയാണ് പൂര നഗരിയെ ഇളക്കി മറിച്ച് കടന്നുവന്നത്.
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ യുവജന സൈന്യമായി മാറിയ ഭഗത് സിങ് യൂത്ത് ഫോഴ്സിന്റെ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സമാപന ജാഥയില്‍ പങ്കെടുത്തത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും ജനതയ്ക്ക് കൈത്താങ്ങായി നില്ക്കുന്ന ഭഗത് സിങ് യൂത്ത് ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു യുവജന സംഘടനകള്‍ക്ക് വലിയ മാതൃകയാണ്.