തൃശൂർ: കാലവർഷക്കെടുതിയെ നേരിടാൻ എഐവൈഎഫിന്റെ നേതൃത്വത്തിൽ ഭഗത് സിങ് യൂത്ത് ഫോഴ്സ് സജ്ജമായതായി എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, സെക്രട്ടറി പ്രസാദ് പറേരി എന്നിവർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുവാനും അടിയന്തര സഹായത്തിനും എഐവൈഎഫിന്റെ യൂത്ത് ഫോഴ്സ് സംഘം സജ്ജമായി.
ആയിരക്കണക്കിന് യുവതി യുവാക്കൾക്കാണ് ശാസ്ത്രീയമായ പരിശീലനം നൽകിയിരിക്കുന്നത്. പാലിയേറ്റീവ് പ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, രക്തദാനം, ദുരന്ത നിവാരണം, ജീവകാരുണ്യം, സന്നദ്ധ സേവനം എന്നീ മേഖലകളിൽ തങ്ങളുടെ പ്രവർത്തനം കാഴ്ചവെയ്ക്കുന്നവരാണ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് വോളന്റീയേഴ്സ്. കഴിഞ്ഞ പ്രളയകാലത്തും കോവിഡ് കാലത്തും ജനങ്ങളുടെ ആവശ്യങ്ങൾക്കെല്ലാം മുൻപന്തിയിൽ തന്നെ ഇവരുണ്ടായിരുന്നു.
സംസ്ഥാനം കാലവർഷത്തെ നേരിടുന്ന ഈ ഒരു സാഹചര്യത്തിൽ ഏത് അടിയന്തര ഘട്ടത്തിലും എഐവൈഎഫിന്റെ യൂത്ത് ഫോഴ്സ് വോളന്റീയ്സ് ജനങ്ങൾക്കൊപ്പമുണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്നും ഭാരവാഹികൾ പറഞ്ഞു.