മുൻ പ്രധാന മന്ത്രിമാരായ പി വി നരസിംഹ റാവു ഉൾപ്പെടെ മൂന്നുപേർക്കു കൂടി ഭാരത രത്ന പ്രഖ്യാപിച്ചു. പി വി നരസിംഹ റാവുവിനൊപ്പം ഡോ. എം എസ് സ്വാമിനാഥൻ, ചൗധരി ചരൺ സിംഗ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമാണ് എം എസ് സ്വാമിനാഥൻ.
കർഷകരുടെ മിശിഹ എന്നുവിളിപ്പേരുള്ള ചൗധരി ചരൺ സിങ്ങിന്റെ പാർട്ടി ആർഎൽഡിയുമായി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചതിന് പിന്നാലെയാണ് ഭാരത രത്‌ന പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 3 ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്. ഇതോടെ ഈ വർഷം 5 പേർക്ക് ഭാരതരത്ന പുരസ്കാരം നൽകും.