തൃപ്പുണിത്തുറ: പുതിയോരു മാറ്റത്തിന്റെയും കരുതലിന്റെയും കരുത്ത് സമൂഹത്തിനു പകർന്നു നൽകി ബാലവേദിയുടെ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി. ബാലവേദിയുടെ മണ്ഡലം പ്രസിഡന്റായി ഭാരതി ഭഗേലിനേയും സെക്രട്ടറിയായി അഞ്ജന കെ എം നേയും തെരഞ്ഞെടുത്തിരുന്നു. കേരളത്തിൽ തൊഴിൽ ചെയ്യാനെത്തിയ അതിഥി തൊഴിലാളിയുടെ മകളാണ് ഭാരതി ഭാഗേൽ. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ നിന്നും കേരളത്തിൽ എത്തിയ ഭാരതിയുടെ കുടുംബത്തിനു ആദ്യ കാലങ്ങളിൽ കേരളത്തിൽ നേരിടേണ്ടി വന്നത് ദുരിതങ്ങളായിരുന്നു. വഴിയരുകിൽ പാനി പൂരി കച്ചവടം നടത്തിവരവെ സർക്കാർ വകുപ്പുകൾ പലവട്ടം പലരൂപത്തിൽ ആകുടുംബത്തെ വേട്ടയാടി.
ആ തൊഴിലാളി കുടുംബത്തെ എഐടിയുസി ഏറ്റെടുത്ത് അവർക്ക് സംരക്ഷണമൊരുക്കി. സിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി ആയിരുന്ന പി വി ചന്ദ്രബോസിൻ്റെ അകമഴിഞ്ഞ പിന്തുണയും സഹായവും ആ കുടുമ്പത്തിന് കരുത്തായി. മക്കളുടെ വിദ്യാഭ്യാസവും സപിഐ ഏറ്റെടുക്കുകയായിരുന്നു. വിദ്യാഭ്യാസത്തിലും കലാ കയിക പ്രവ്രത്തനങ്ങളിലും മികവ് തെളിയച്ച കുട്ടികൾ നന്നായ് പഠിച്ചു അതോടൊപ്പം മറ്റ് കലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു ഹിന്ദി മാതൃഭാഷയായിട്ടുള്ള ഭാരതി, മലയാളം പ്രസംഗമത്സരത്തിലുൾപ്പെടെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ബാലവേദി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഭാരതി എത്തുന്നത് സിപിഐ യെ സംബന്ധിച്ച് അഭിമാന നേട്ടകൂടിയാണ്.