Thursday, November 21, 2024
spot_imgspot_img
HomeIndiaമതം പൗരത്വത്തിന്റെ മാനദണ്ഡമാക്കരുത്; കേന്ദ്രം പൗരത്വ ഭേദ​ഗതി നിയമത്തിൽ നിന്നും പിന്മാറണം: ബിനോയ് വിശ്വം

മതം പൗരത്വത്തിന്റെ മാനദണ്ഡമാക്കരുത്; കേന്ദ്രം പൗരത്വ ഭേദ​ഗതി നിയമത്തിൽ നിന്നും പിന്മാറണം: ബിനോയ് വിശ്വം

ന്യൂഡൽഹി: ബിജെപി ഉയർത്തിക്കൊണ്ടുവരുന്ന പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ തുറന്നടിച്ച് ബിനോയ് വിശ്വം എംപി. സിഎഎ നടപ്പിലാക്കുകയെന്നതിനു അർത്ഥം രാജ്യത്തെ സമുദായത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുകയെന്നതാണ്. ഇതുതന്നെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മതം പൗരത്വത്തിന്റെ മാനദണ്ഡമാക്കരുത്.

ഇന്ത്യ ഒരു മതേതരത്വ രാജ്യമാണെന്ന കാര്യം അമിത്ഷാ മറക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളിൽ വർ​ഗീയ ഭ്രാന്ത് വളർത്താനാണ് ബിജെപി ശ്രമിക്കുന്നത്. പൗരത്വ ഭേദ​ഗതി നിയമത്തിൽ നിന്നും സർക്കാർ പിന്മാറി നമ്മുടെ രാജ്യത്തെ ജനങ്ങളെയെല്ലാം ഒന്നിച്ചു നിർത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares