ന്യൂഡൽഹി: ശക്തമായ വാചകക്കസർത്തുകൊണ്ടൊന്നും രാജ്യത്ത് ഉയർന്നു വരുന്ന വില വർധനവിനെ തടയിടാനാവില്ലെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം. ഇന്ത്യയിലെ ഒരു ശതമാനം പേരുടെ കൈകളിൽ 77 ശതമാനം സമ്പത്തും കുന്നുകൂടി. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം വളരെയധികമാണ്. ഭരണാധികാരികളുടെ പ്രസംഗങ്ങളും അടിസ്ഥാന യാഥാർത്ഥ്യവും വിരുദ്ധ ധ്രുവങ്ങളിലാണെന്നും അവശ്യ വസ്തുക്കളായ എണ്ണ, പയർവർഗ്ഗങ്ങൾ, അരി, പച്ചക്കറികൾ തുടങ്ങിയവയുടെ വില വർധന അതി ഭീമമാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാർക്ക് “അച്ഛേ ദിൻ” വാഗ്ദാനം ചെയ്തവർ കോർപ്പറേറ്റുകൾക്ക് നികുതിയിളവുകൾ നല്കിയും വായ്പകൾ എഴുതിത്തള്ളിയും നല്ല ദിനങ്ങൾ നല്കുകയാണ്. അതേസമയം എംജിഎൻആർഇജിഎ പോലുള്ള അവശ്യ പദ്ധതികൾക്കും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവയടക്കമുള്ള സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾക്കുള്ള വിഹിതം കുറയ്ക്കുകയുമാണ് ചെയ്യുന്നതെന്നും സർക്കാരിന്റെ മുൻഗണനാ മേഖലകൾ അടിയന്തരമായി മാറ്റാതെ പ്രശ്ന പരിഹാരം സാധ്യമല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു കൂട്ടിച്ചേർത്തു.