തിരുവനന്തപുരം: രാഷ്ട്രീയ കർത്തവ്യങ്ങൾ ഏറെ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്, ആ രാഷ്ട്രീയ കർത്തവ്യങ്ങളും സാമൂഹ്യ ബാധ്യതകളും എല്ലാം നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളുടെ ആസ്ഥാനമാക്കി എംഎൻ സ്മാരകത്തെ മാറ്റുമെന്ന് ബിനോയ് വിശ്വം. നവീകരിച്ച എംൻ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരുക്കുകയായിരുന്നു അദ്ദേഹം.
ഇക്കാലമത്രയും കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങനെയാണോ പ്രവർത്തിച്ചത് ജനങ്ങളെ സേവിച്ചത് പാവപ്പെട്ട മനുഷ്യരെ കൂറോടെ കണ്ടത് ആ സ്നേഹവും ആ കൂറും വാശിയും എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലവലേശം നഷ്ടപ്പെട്ട് പോകാതെ സൂക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമുള്ള ചർച്ചകളുടെയും തീരുമാനങ്ങളുടെയും വേദി ആയിരിക്കും ഈ പാർട്ടി ഓഫീസ്.
(എം എൻ ഗോവിന്ദൻ നായരുടെ പ്രതിമ ബിനോയ് വിശ്വം അനാച്ഛാദനം ചെയ്യുന്നു)
ഇന്നത്തെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വഹിക്കേണ്ട പങ്ക് ഉചിതമായ തീരുമാനം കൈക്കോളാനുള്ള വേദിയായി നമ്മൾ ഈ ഓഫീസിനെ മാറ്റും. പുതിയ കാലം ആവശ്യപ്പെടുന്ന സാങ്കേതിക മികവുകൾ ഈ ഓഫീസിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
എംഎൻ സ്മാരകം പുതുക്കി പണിയുക എന്നത് കാനത്തിന്റെ സ്വപ്നമായിരുന്നു. എപ്പോൾ കണ്ടാലും എം എൻ സ്മാരകത്തിന്റെ നിർമ്മാണ പുരോഗതി മാത്രം പറഞ്ഞുകൊണ്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കാനം നമ്മെ വിട്ട് പോയെങ്കിലും നമ്മുടെയെല്ലാം ചിന്തകളിൽ കാനത്തിന്റെ സാനിധ്യം അനുഭവപ്പെടുന്നുണ്ട്. നവീകരിച്ച ഓഫീസിലെ പ്രധാനപ്പെട്ട ഹാളിനു കാനം രാജേന്ദ്രൻ ഹാൾ എന്ന് പേര് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ യുവതയ്ക്ക് മഹത്തായ പലതിന്റെയും ചരിത്രം കുറിച്ച പാരമ്പര്യമാണ് എംഎൻ സ്മരകത്തിനു പറയാനുള്ളത്. എംൻ സ്മാരകം പണിയുന്നതിനു മുൻപ് പഴയ തിരുക്കൊച്ചിയുടെ തലസ്ഥാനമായ തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഓഫീസ് പ്രവർത്തിച്ചിരുന്നു. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആ ഓഫീസിനെ പരിഹസിച്ച് പലരും രംഗത്തുവന്നിട്ടുണ്ട്.
ആ കെട്ടിടത്തിൽ അന്തി ഉറങ്ങി അവിടെ പട്ടിണി പങ്കിട്ട് ഉയർന്നു വന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. എന്നാൽ പിന്നീട് കണ്ടത് കേരളത്തിന്റെ ജീവിതങ്ങളിലെ എല്ലാ ചലനങ്ങളിലും എക്കാലത്തും ഇടപെട്ട പാർട്ടിയെയാണെന്ന് അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചർച്ചകളും തീരുമാനവുമാണ് 1957ലെ സിപിഐ സർക്കാരിന്റെ പദവിക്ക് ആധാരമെന്ന് നമുക്കറിയാം. തിരുക്കൊച്ചിയും മലബാറും ഒന്നായി മാറി കേരളം രൂപം കൊണ്ടപ്പോൾ എല്ലാവരും അന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല അംഗബലമുള്ള അസംബ്ലി ഉണ്ടാവും എന്നാണ്. പക്ഷെ ഒരാൾ പറഞ്ഞു അംഗബലം കൂടുന്നത് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി കേരളം ഭരിക്കാൻ പോവുകയാണെന്ന്.
ആ ഉറപ്പ് ശക്തമായി വാദിച്ച ആളായിരുന്നു എം എൻ ഗോവിന്ദൻ നായർ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏറെ ദൂരക്കാഴ്ചയോടെ നയിച്ച വ്യക്തിയായിരുന്നു എംഎൻ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ആ പേര് മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്താനത്തെ ഉയർത്തിപിടിച്ച എല്ലാവരെയും നിറഞ്ഞ ആദരവോടെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.