Sunday, November 24, 2024
spot_imgspot_img
HomeKeralaവൈവാഹിക ബലാത്സംഗം ക്രിമിനല്‍ക്കുറ്റമാക്കണം; രാജ്യസഭയിൽ സ്വകാര്യ ബിൽ സമർപ്പിച്ച് ബിനോയ് വിശ്വം

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ക്കുറ്റമാക്കണം; രാജ്യസഭയിൽ സ്വകാര്യ ബിൽ സമർപ്പിച്ച് ബിനോയ് വിശ്വം

ന്യൂഡൽഹി: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ക്കുറ്റമാക്കണമെന്നാവശ്യപ്പെട്ടുള്ള രാജ്യസഭയിൽ സ്വകാര്യ ബില്‍ സമർപ്പിച്ച് ബിനോയ് വിശ്വം എം പി. ബലാത്സംഗവുമായി ബന്ധപ്പെട്ട ഐപിസി വകുപ്പ് 375ലെ രണ്ടാം വ്യവസ്ഥ ഒഴിവാക്കണമെന്ന് ബിനോയ് വിശ്വം ബില്ലിലൂടെ വ്യക്തമാക്കി. ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി സ്വകാര്യ ബിൽ സമർപ്പിച്ച വിവരം ട്വിറ്ററിലൂടെ ബിനോയ് വിശ്വം അറഇയിച്ചു. ക്രിമിനലൈസേഷന്‍ ഓഫ് മാരിറ്റല്‍ റേപ് ബില്‍, 2022 എന്ന പേരിലാണ് ബില്ല് സമർപ്പിച്ചിരിക്കുന്നത്. വിവാഹ ശേഷവും സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരെ പരി​ഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ അവതരിപ്പിക്കുന്നത്.

കുടുംബങ്ങൾക്കുള്ളിലെ ലൈംഗികാതിക്രമങ്ങൾ ഇപ്പോഴും തുടരുന്നു. സ്ത്രീകളെ കീഴ്പ്പെടുത്തുന്ന ഭരണകൂടത്തിന്റെ ഏത് ശ്രമവും പരിഷ്കൃത രാഷ്ട്രത്തിന്റെ തത്വങ്ങൾക്കെതിരാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ ശാരീരിക അവകാശങ്ങൾ ലംഘിച്ചാൽ അവയ്ക്ക്മേൽ ക്രിമിനൽ നിയമ പരിഹാരവും ഉറപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനായി നരബലിയും അന്ധവിശ്വാസങ്ങളും തടയല്‍ ബില്‍ 2022 എന്ന സ്വകാര്യ ബില്ലും ബിനോയ് വിശ്വം നേരത്തെ സമര്‍പ്പിച്ചിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares