തിരുവനന്തപുരം: ഗവർണറുടെ അധികാരം സംബന്ധിച്ച സുപ്രീം കോടതിവിധി കേന്ദ്രസർക്കാരിന്റെ കരണത്തേറ്റ അടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുകൊണ്ടും മോഡിയും അമിത് ഷായും പാഠം പഠിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതിവിധിയുടെ അന്തസത്ത ഉൾക്കൊണ്ട് ഇനിയെങ്കിലും ജനാധിപത്യ ബോധത്തോടെ ഇടപെടണം. കേന്ദ്രം കൽപ്പിച്ചാൽ ഏറാൻ മൂളുന്ന ഗവർണർമാർ ഈ വിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
നിയമസഭയ്ക്കും സംസ്ഥാന സർക്കാരിനുമുള്ള അധികാരങ്ങൾ ഭരണഘടനയിൽ വ്യക്തമാണ്. സുപ്രീം കോടതി അത് ഒന്നുകൂടി ഊന്നി പറഞ്ഞിരിക്കുന്നു.
ബില്ലുകൾ തന്നിഷ്ടം പോലെ മാറ്റിവയ്ക്കുന്നവർക്ക് ഉള്ള തിരിച്ചടിയാണിതെന്നും സിപിഐ സംസ്ഥാന സ്ക്രട്ടറി വ്യക്തമാക്കി. വിഡ്ഢിവേഷം കെട്ടിയവർക്കും കെട്ടിച്ചവർക്കും ഉള്ള തിരിച്ചടിയുമാണിതെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.