Thursday, November 21, 2024
spot_imgspot_img
HomeKeralaഅ​ഗ്നിപഥ് ആർഎസ്എസ് പദ്ധതി; ഹിറ്റലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയെ കേന്ദ്ര സർക്കാർ: ബിനോയ് വിശ്വം

അ​ഗ്നിപഥ് ആർഎസ്എസ് പദ്ധതി; ഹിറ്റലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയെ കേന്ദ്ര സർക്കാർ: ബിനോയ് വിശ്വം

പത്തനംതിട്ട: അ​ഗ്നിപഥ് ആർഎസ്എസ് പദ്ധതിയെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അം​ഗവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം ആരോപിച്ചു. ഹിറ്റലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയെയാണ് കേന്ദ്ര സർക്കാർ നീക്കം.

ഈ പദ്ധതി പ്രകാരം സൈനിക സേവനം പൂർത്തിയാക്കുന്നവർ ആർഎസ്എസ് ഗുണ്ടകൾ ആയിമാറുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ സൈന്യവൽക്കരിക്കാനുള്ള നീക്കമാണ്. യുവാക്കളെ വഞ്ചിക്കലാണ്. പട്ടിണിക്കൂലി കൊടുത്തുകൊണ്ട് അവർ കബളിപ്പിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണമെന്നും നിലവിലുള്ള ഒഴിവുകൾ വ്യവസ്ഥാപിത രീതിയിൽ നികത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. സൈന്യത്തെ യുവത്വമുള്ളതാക്കുന്നതിനെന്ന പേരിൽ അഗ്നിപഥ് എന്ന പദ്ധതി നടപ്പിലാക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അംഗീകരിക്കാവുന്നതല്ലെന്നും അച്ചടക്കമുൾപ്പെടെയുള്ള സൈന്യത്തിന്റെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ദോഷകരമാകും.

സർക്കാർ ചെലവിൽ സമ്പൂർണ പരിശീലനം നല്കിയ ശേഷം കരാർ നിയമനവും കുറച്ചുകാലത്തെ ജോലിയും മാത്രം നൽകുന്നത് സേവനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് മാത്രമല്ല പരിശീലനം നേടിയവർക്ക് ഭാവിയിൽ അനുയോജ്യമായ ജോലി ലഭിക്കുന്നതിന് പ്രയാസമുണ്ടാക്കുകയും ചെയ്യും.പ്രതിരോധസേനയിൽ നിലവിലുള്ള നിയമന സംവിധാനം, സ്ഥാനക്കയറ്റം എന്നിവയെ തകിടം മറിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു.

അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അം​ഗവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം നേരത്തെ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ പദ്ധതി രാജ്യത്തെ യുവതി-യുവാക്കളോട് കാട്ടുന്ന അനീതിയാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം ആരോപിക്കുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares