കാസർകോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദി സർക്കാരിന് ജനങ്ങളുടെ വികാരം മനസിലാകുന്നില്ലെന്നും ഹൃദയത്തിന് പകരം കരിങ്കല്ലാണ് മോദിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൊക്കിന് പരന്ന പാത്രത്തിൽ ഭക്ഷണം വിളമ്പിയ കുറുക്കൻറെ ബുദ്ധിയാണ് മോദിക്കുള്ളത്.വയനാട് ദുരിതത്തിൽ പെട്ട എല്ലാവരുടേയും കടങ്ങൾ എഴുതിതള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.രാഷ്ട്രീയ അന്ധതയാണ് മോദി സർക്കാറിനുള്ളത്.കഴുത്തിൽ കുത്തിപ്പിടിച്ച് കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
അതേസമയം, ദുരന്തമുണ്ടായി അഞ്ചാം മാസമാണ് കേരളത്തിൻറെ പ്രധാന ആവശ്യമായ വയനാട് ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണെമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട കത്ത് അഭ്യന്തരമന്ത്രാലയത്തിലെ ജോയിൻറ് സെക്രട്ടറിസംസ്ഥാന റവന്യു സെക്രട്ടറിക്ക് കൈമാറി.അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ളഅധിക ഫണ്ടുകൾ സംസ്ഥാനത്തിന് ലഭിക്കുന്നതിന് അവസരമൊരുങ്ങും.എന്നാൽ പ്രത്യേക ധനസഹായ പാക്കേജിൽ കേന്ദ്രം ഇപ്പോഴും മൗനം തുടരുകയാണ്.