തിരുവനന്തപുരം: മുതിർന്ന പത്രാധിപരും എഴുത്തുകാരനും നിരൂപകനും ചലച്ചിത്രകാരനുമായ എസ്. ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചനം രേഖപ്പെടുത്തി. മാധ്യമരംഗത്തെ അതികായനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഇടപെട്ടുകൊണ്ട് അദ്ദേഹം പലപ്പോഴും നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധേയമായിരുന്നു. ശരിയായ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്ന വസ്തുതകൾ കേരള രാഷ്ട്രീയ രംഗത്തെ പിടിച്ച് കുലുക്കുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർഭയമായി തികഞ്ഞ ആത്മാർത്ഥതയോടെ, ഏറെ സത്യസന്ധതയോടെ മാധ്യമരംഗത്ത് നിലയുറപ്പിച്ച എസ് ജയചന്ദ്രൻനായർ നീതിക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങൾ എക്കാലവും ഓർമിക്കപ്പെടും. ഇടതുപക്ഷത്തിന്റെ വിമർശനാത്മക സുഹൃത്തായിരുന്ന ജയചന്ദ്രൻനായർ കമ്മ്യൂണിസ്റ്റു് പാർട്ടിയുമായി എന്നും സൗഹൃദം പുലർത്തിയിരുന്നുവെന്ന് ബിനോയ് വിശ്വം അനുശേോചന സന്ദേശത്തിൽ പറഞ്ഞു.