Wednesday, June 11, 2025
spot_imgspot_img
HomeKeralaആർഎസ്എസിന്റെ പള്ളിക്കൂടത്തിൽ പോയി രാഷ്ട്രീയം പഠിക്കാൻ മനസില്ല: ബിനോയ് വിശ്വം

ആർഎസ്എസിന്റെ പള്ളിക്കൂടത്തിൽ പോയി രാഷ്ട്രീയം പഠിക്കാൻ മനസില്ല: ബിനോയ് വിശ്വം

തിരുവനന്തപുരം: ആർ എസ് എസിന്റെ പള്ളിക്കൂടത്തിൽ പോയി രാഷ്ട്രീയം പഠിക്കാൻ കമ്മ്യൂണിസ്റ്റ്‌കാർക്ക് മനസില്ലെന്നും ആർ എസ് എസിന്റെ പാഠ ശാലയല്ല കമ്മ്യൂണിസ്റ്റ്‌കാരുടെ പാഠശാലയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്ഥാവിച്ചു. രാജ് ഭവനെ ആർഎസ്എസ് ശാഖയാക്കാൻ അനുവദിക്കില്ല, ഗവർണറെ തിരികെ വിളിക്കുക ‘തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് എഐവൈഎഫ് രാജ് ഭവനിലേക്ക് നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ മൂല്യങ്ങളെ തകർത്തുകൊണ്ട് കോർപ്പറേറ്റ് – വർഗീയ അജണ്ട സംസ്ഥാനത്ത് ഒളിച്ചു കടത്തുന്ന എജന്റായി കേരള ഗവർണർ മാറുകയാണ്. ഭരണഘടനയെപ്പോലും വെല്ലുവിളിച്ച്‌ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെയുള്ള ഗവർണറുടെ നീക്കത്തെ ജനാധിപത്യ വിശ്വാസികളെ അണി നിരത്തി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും എഐവൈഎഫും നേരിടുക തന്നെ ചെയ്യുമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares