കൊല്ലം: എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി കെ ചന്ദ്രപ്പൻ അനുസ്മരണം സംഘടിപ്പിച്ചു. പത്തനാപുരം ക്രൗൺ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
പുതു തലമുറയ്ക്ക് മാതൃകയാക്കാൻ കഴിയുന്ന കമ്മ്യൂണിസ്റ്റ് ആയിരുന്നു സി കെ ചന്ദ്രപ്പൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ശ്രീരാമനും ശ്രീ കൃഷ്ണനും ബിജെപിയുടെ അജണ്ടയായി മാറുന്നു. ബിജെപി പറയുന്ന ഹിന്ദുത്വമല്ല ഹിന്ദു മതം. ഗോഡ്സയുടെ ഹിന്ദുവിനെയാണ് ബിജെപി മുന്നോട്ട് വക്കുന്നത്. ബിജെപിയുടെ ശത്രു പട്ടികയിൽ മൂന്നാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ആണ്. ബിജെപിയോട് താല്പര്യം പുലർത്താത്ത ഹിന്ദുവിന് രാജ്യത്ത് വോട്ട് അവകാശം പോലും ഇല്ലാതാകും. കമ്മ്യൂണിസ്റ്റുകാരന്റെ ഒന്നാമത്തെ ശത്രുവാണ് ബിജെപി. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് റ്റി എസ് നിധീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് വിനോദ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, പ്രസിഡന്റ് എൻ അരുൺ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം ആർ രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ, അഡ്വ. സാം കെ ഡാനിയേൽ, അഡ്വ. ആർ ലതാദേവി, അഡ്വ. എസ് വേണുഗോപാൽ, കെ രാജു, കെ സി ജോസ്, എ മന്മഥൻ നായർ, ജി ആർ രാജീവൻ ,അഡ്വ. വിനീതവിൻസന്റ് ,ഇ കെ സുധീർ ,രാജേഷ് ചിറ്റൂർ ,വി വിനിൽ ജി.എസ് ശ്രീരശ്മി ,എസ് അർഷാദ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.