ന്യൂഡൽഹി: കാർഷിക നിയമങ്ങൾ വീണ്ടും വരുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ബിജെപിയുടെ തനിനിറം വെളിവാക്കുന്നതാണെന്ന് ബിനോയ് വിശ്വം എംപി. അത്തരമൊരു നീക്കം ബിജെപിയുടെ അവസാനത്തിൻ്റെ ആരംഭമായിരിക്കുംമെന്ന് അദ്ദേഹം വ്യക്തമാക്കി.
കരിനിയമങ്ങൾ പിൻവലിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ മാപ്പപേക്ഷ അഭിനയമായിരുന്നു എന്നാണ് സുരേഷ് ഗോപി ഇപ്പോൾ ഇന്ത്യാക്കാരോട് വിളിച്ചു പറയുന്നതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.