ന്യൂഡൽഹി: ഭഗത് സിങ് നഗര തൊഴിലുറപ്പ് പദ്ധതി 2022 (ബിഎൻഇജിഎ)എന്ന സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് സിപിഐ എംപി ബിനോയ് വിശ്വം. പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായിട്ടാണ് സ്വകാര്യ ബിൽ രാജ്യസഭയിൽ സമർപ്പിച്ചിരിക്കുന്നത്.
ഓരോ കുടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങൾക്ക് എല്ലാ സാമ്പത്തിക വർഷത്തിലും കുറഞ്ഞത് നൂറ് ദിവസത്തെ തൊഴിലുറപ്പ് തൊഴിലവസരം നൽകിക്കൊണ്ട് രാജ്യത്തെ നഗരപ്രദേശങ്ങളിലെ കുടുംബങ്ങളുടെ ഉപജീവന സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് ബിൽ ലക്ഷ്യമിടുന്നത്.
നഗരപ്രദേശങ്ങളിലെ ദരിദ്രർക്കിടയിൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലാണ് ബിൽ അവതരിപ്പിച്ചത്. അത് വലിയൊരളവിൽ അഭിസംബോധന ചെയ്യപ്പെടാത്തതിനാൽ മഹാനായ സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ പേരിലാണ് ഈ ബില്ല് അവതരിപ്പിക്കേണ്ടതെന്നും ബിനോയ് വിശ്വം എംപി വ്യക്തമാക്കി.