ന്യുഡൽഹി: കോവിഡ് ദിനങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിലില്ലായ്മ വേതനം നൽകണമെന്ന് ബിനോയ് വിശ്വം എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട ഭൂരിപക്ഷം പേരും ജീവിതമാർഗം കാണാതെ കഴിയുകയാണ്. അവർ ജീവിക്കുകയല്ല, എങ്ങനെയോ കഴിഞ്ഞു കൂടുകയാണ്.
സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്ത് ആ മനുഷ്യരെ സർക്കാർ കാണാതിരുന്നു കൂടാ. അവരുടെ കൃത്യം കണക്ക് പോലും ആർക്കും അറിയില്ല. ഇതേപ്പറ്റി പഠിക്കാനും 4 മാസങ്ങൾക്കുള്ളിൽ തൊഴിലില്ലായ്മ വേതനം അടക്കമുള്ള സഹായ പദ്ധതികൾ ആവിഷ്ക്കരിക്കാനും കേന്ദ്ര സർക്കാർ തയാറാകണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.