Thursday, November 21, 2024
spot_imgspot_img
HomeIndiaആർഎസ്എസിൽ സ്ത്രീകളുണ്ടോ?,മോദി വനിതാ സംവരണം നടപ്പാക്കാത്തതെന്ത്?:ബിനോയ്‌ വിശ്വം

ആർഎസ്എസിൽ സ്ത്രീകളുണ്ടോ?,മോദി വനിതാ സംവരണം നടപ്പാക്കാത്തതെന്ത്?:ബിനോയ്‌ വിശ്വം

വിജയവാഡ: ആദിവാസി വനിതയെ സ്ഥാനാർത്ഥി ആക്കിയതിനെ ചൊല്ലി ബിജെപി നടത്തുന്ന പ്രചാര വേല കല്ലുവച്ച കാപട്യമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അം​ഗം ബിനോയ് വിശ്വം എംപി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തെലുങ്ക് മുഖ പത്രമായ ‘വിശാൽ ആന്ധ്രയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് വിജയവാഡയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം.

സ്ത്രീകൾക്ക് വേണ്ടി മഹാത്ഭുതം കാണിച്ചുവെന്ന് പറയുന്ന മോദി വനിത സംവരണനിയമം നടപ്പാക്കാത്തതെന്താണ്? ആർഎസ്എസിൽ സ്ത്രീകൾക്ക് അംഗത്വമുണ്ടോ എന്ന കാര്യം മോദി വ്യക്തമാക്കണം. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയും വെള്ളവും കാടും ആഗോള കോർപ്പറേറ്റ് കൊള്ളക്കാർക്കായി പണയപ്പെടുത്തിയതിന്റെ പാപം തീർക്കാനാണോ ദ്രൗപതി മുർമുവിനെ ബിജെപി സ്ഥാനാർത്ഥി ആക്കിയതെന്ന് ബിനോയ് വിശ്വം ചോദിച്ചു.

വിശാൽ ആന്ധ്രയുടെ 70-ാം വാർഷികത്തോട് അനുബന്ധിച്ച് വിപുലമായ കലാ സാംസ്കാരികപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. വിശാൽ ആന്ധ്ര വിജ്ഞാനസമിതി ചെയർമാൻ മുപ്പാല നാഗേശ്വരറാവു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ റെഡി മുഖ്യ അതിഥി ആയിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares