Thursday, November 21, 2024
spot_imgspot_img
HomeIndiaബിരിയാണിയിൽ വന്ധ്യത ​ഗുളികകൾ ചേർക്കുന്നു; മുസ്ലിം വ്യാപാരികൾക്കെതിരെ ഹിന്ദുത്വ സംഘടനക​ളുടെ വർ​​ഗീയ പ്രചാരണം

ബിരിയാണിയിൽ വന്ധ്യത ​ഗുളികകൾ ചേർക്കുന്നു; മുസ്ലിം വ്യാപാരികൾക്കെതിരെ ഹിന്ദുത്വ സംഘടനക​ളുടെ വർ​​ഗീയ പ്രചാരണം

ചെന്നൈ: മുസ്ലിം വ്യാപാര സ്ഥാപനങ്ങൾക്കെതിരെ വീണ്ടും വർഗ്ഗീയ പ്രചാരണം അഴിച്ചുവിട്ട് ഹിന്ദുത്വ സംഘടനകൾ. ഗോവധ നിരോധനം, ഹലാൽ ഭക്ഷണം എന്നിവയ്ക്ക് പിന്നാലെ വർ​ഗ്ഗീയ ദ്രൂവീകരണം ഉണ്ടാക്കുന്നതിനായി ഹിന്ദുത്വ സംഘടനകൾ രം​ഗത്തെത്തി. തമിഴ്നാട്ടിലാണ് ഹിന്ദുത്വ സം​ഘടനകൾ പുതിയൊരു ആരോപണം ഉന്നയിച്ചെത്തിയിരിക്കുന്നത്. ബിരിയാണി വന്ധ്യതയുണ്ടാക്കുന്നതായി കാണിച്ച് സോഷ്യൽ മീഡിയയിലൂടെ കുപ്രചരണം നടത്തുകയാണ് ചിലർ.

ബിരിയാണിയിൽ ജനനനിയന്ത്രണ ഗുളികകൾ ചേർക്കുന്നുണ്ടെന്നും ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നുണ്ടെന്നും ഇവർ പറയുന്നു. സമൂഹമാധ്യമങ്ങളായ ട്വിറ്റർ, ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവയിലൂടെയാണ് വിദ്വേഷപ്രചാരണം നടക്കുന്നത്. ഹിന്ദുക്കൾ വന്ധ്യതാ കേന്ദ്രങ്ങളിൽ വരി നിൽക്കുന്നതിന് സമാനമായിട്ടാണ് മുസ്ലീം വിഭാഗക്കാർ നടത്തുന്ന ഹോട്ടലുകൾക്ക് മുൻപിൽ വരി നിൽക്കുന്നതെന്ന് ഇരുപതിനായിരം ഫോളോവേഴ്സുള്ള ഒരു ട്വിറ്റർ യൂസർ ആരോപിച്ചു.

ചെന്നൈയിൽ രാത്രികാലങ്ങളിൽ തുറക്കുന്ന ബിരിയാണിക്കടകൾ അവിവാഹിതരായ ഹിന്ദുക്കളെ ലക്ഷ്യംവച്ച് പ്രവർത്തിക്കുന്നതാണെന്നും. മറ്റുള്ള മതസ്തരുടെ ഭക്ഷണ രീതികളിൽ ആകൃഷ്ടരായ ഹിന്ദുക്കൾ അവരുടെ അത്തരം വാസനകൾ ഉപേക്ഷിച്ച് തിരികെ വരേണ്ടതാണ് തുടങ്ങി വർ​ഗീയ വിഷം ചീന്തുന്ന കമന്റുകളാണ് ഈ പോസ്റ്റിനു താഴെ പ്രചരിക്കുന്നത്. ചെന്നൈയയിലെ 40,000ൽ അധികം ബിരിയാണി കച്ചവടം ചെയ്യുന്ന റസ്റ്ററന്റുകൾ നാടിന്റെ നാടൻ ഭക്ഷണ രീതികൾ തകർത്ത് അവിടെ തീവ്രവാദം വളർത്തുന്നുവെന്നും ആരോപിക്കുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഹൈവേകളിൽ മുസ്ലീങ്ങൾ നടത്തുന്ന റസ്റ്ററന്റുകൾക്കെതിരെയും ഇത്തരത്തിലുള്ള പ്രചാരണം ഉണ്ടായിരുന്നു. ചില ഹോട്ടലുകൾ വെജിറ്റേറിയൻ വിഭവങ്ങളിൽ രഹസ്യമായി മാംസം കലർത്തുന്നതായും കോയമ്പത്തൂരിലെ മുസ്ലീം ഉടമസ്ഥതയിലുള്ള രണ്ട് റെസ്റ്റോറന്റുകൾ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വെവ്വേറെ പാത്രങ്ങളിൽ ബിരിയാണി പാകം ചെയ്യുന്നുണ്ടെന്നുമുള്ള ആരോപണവും പ്രചാരണവും കഴിഞ്ഞ വർഷങ്ങളിൽ വ്യാപകമായിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ബിരിയാണി ജിഹാദ് ഇൻ കോയമ്പത്തൂർ എന്ന പേരിലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. ചിത്രം വൈറലായതിന് പിന്നാലെ, വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കോയമ്പത്തൂർ സിറ്റി പോലീസ് പ്രസ്താവനയിറക്കിയിരുന്നു.

കേരളത്തിലും സമാനമായ ആരോപണം മാസങ്ങൾക്ക് മുൻപ് ഉയർന്നിരുന്നു. മുസ്ലീം ഹോട്ടലുകളിൽ വിളമ്പുന്ന ഭക്ഷണത്തിൽ തുപ്പുന്നുവെന്ന പ്രചാരണം തീവ്ര ക്രിസ്ത്യൻ – ഹിന്ദു സംഘടനകൾ നടത്തിയിരുന്നു. ചില ഹോട്ടലുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടായിരുന്നു തുടർന്നുള്ള ആരോപണം.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares