പള്ളിമുക്ക്: വയനാട് ദുരിതബാധിതർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പത്ത് വീട് വെച്ച് നൽകുന്നതിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി എഐവൈഎഫ് കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ബിരിയാണിയുടെ ആദ്യ വിതരണം എഐവൈഎഫ് കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം വി ആർ ആനന്ദ് സിപിഐ കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ നൗഷാദിനു നൽകി നിർവഹിച്ചു.
എഐവൈഎഫ് കൊല്ലം ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എസ് സൂരജ്, സെക്രട്ടറി എസ് ഷംനാദ്, മണ്ഡലം കമ്മറ്റി അംഗങ്ങളായ തൗഫീഖ് ,സുറുമി, സിദ്ദീഖ്,ഷാനവാസ്, സാജൻ, ജ്യോതിഷ്,മുജീബ്,ഹരിലാൽ, അനീഷ് ,ശരത് ,സിപിഐ ലോക്കൽ കമ്മിറ്റി അംഗം ടി എ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.