Friday, November 22, 2024
spot_imgspot_img
HomeKeralaഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്ന് രാജിവച്ചു

ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്ന് രാജിവച്ചു

ന്യൂഡൽഹി: ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്ന് രാജിവച്ചു. വ്യാഴാഴ്ചയാണ് ബിഷപ്പിന്റെ രാജി ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചത്. ഇനി മുതൽ ബിഷപ് ഫ്രാങ്കോ എമിരറ്റസ് എന്നാകും അറിയപ്പെടുക. വീഡിയോ സന്ദേശത്തിലൂടെ ഫ്രാങ്കോ മുളയ്ക്കലും രാജി തീരുമാനം സ്ഥിരീകരിച്ചു.

ജലന്തർ രൂപതയുടെ നല്ലതിനും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘‘പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാർഥിച്ചവർക്കും കരുതലേകിയവർക്കും നന്ദി. താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ’’– അദ്ദേഹം പറഞ്ഞു.

2018 സെപ്റ്റംബറിൽ ബലാത്സംഗ കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. അതേസമയം, രാജി അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares