വനിതാ മന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി കർണാടക എംഎൽസിയും പാർട്ടി മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടക വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
കർണാടക നിയമനിർമാണ കൗൺസിൽ ചർച്ചയ്ക്കിടെയാണ് രവി മോശം പരാമർശം നടത്തിയത്. ജനപ്രതിനിധികൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ രവിയെ ഹാജരാക്കും. ബെൽഗാവിയിലെ സുവർണ വിദാൻ സൗധയിൽ നിന്നാണ് ബിജെപി നേതാവിനെ കസ്റ്റഡിയിലെടുത്തത്.