Friday, November 22, 2024
spot_imgspot_img
HomeKeralaകേന്ദ്ര സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം നൽകി ബിജെപി നേതാവിന്റെ തട്ടിപ്പ്; തട്ടിയെടുത്തത് ലക്ഷങ്ങൾ

കേന്ദ്ര സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം നൽകി ബിജെപി നേതാവിന്റെ തട്ടിപ്പ്; തട്ടിയെടുത്തത് ലക്ഷങ്ങൾ

കോഴിക്കോട്: തൊഴിൽ വാഗ്ദാനം നൽകി ബിജെപി നേതാവ് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന് ആരോപണം. ബിജെപി ഉള്ള്യേരി മണ്ഡലം പ്രസിഡന്റിനെതിരെയാണ് പാർട്ടി പ്രവർത്തകർ അരോപണവുമായി രം​ഗത്തെത്തിയത്. കേന്ദ്രസ്ഥാപനങ്ങളായ സ്പൈസസ് ബോർഡ്, റെയിൽവേ എന്നിവിടങ്ങളിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞാണ് ബിജെപി നേതാവ് പണംതട്ടിയത്. ബിജെപി പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ളവരാണ് സ്വന്തം നേതാവിന്റെ തട്ടിപ്പിനിരയായിരിക്കുന്നതെന്നാണ് ആരോപണം. പാർട്ടി പ്രവർത്തകരല്ലാത്തവരിൽനിന്നും ഇയാൾ ഇതേപോലെ പണംതട്ടിയിട്ടുണ്ട്.

പണം നഷ്ടമായ ചിലർ ബിജെപി ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. കുറ്റ്യാടി വേളം സ്വദേശിയായ ബിജെപി നേതാവിൽനിന്ന് എട്ടുലക്ഷം രൂപയോളം തട്ടിയിട്ടുണ്ട്. പണം നഷ്ടമായ വേളം സ്വദേശി നാദാപുരം കോടതിയിൽ കേസ് ഫയൽ ചെയ്തു. തൊഴിൽ തട്ടിപ്പിനിരയായവർ പണം കിട്ടാത്തതിനെതുടർന്ന് നിത്യേന പാർട്ടി നേതാക്കളുടെയടുത്ത് പരാതി പറയുന്നുണ്ടെങ്കിലും നേതൃത്വം പ്രശ്നപരിഹാരിക്കുന്നതിൽ താൽപര്യം കാണിക്കാത്തത് അണികൾക്കിടയിൽ കടുത്ത അമർഷമുണ്ടാക്കിയിട്ടുണ്ട്. പണം തട്ടിയ മണ്ഡലം നേതാവിനെ നേതൃത്വം സംരക്ഷിക്കുന്നത് ജില്ലാ പ്രസിഡന്റിന്റെ മൗനാനുവാദത്തോടെയാണെന്നും ബിജെപി പ്രവർത്തകർ പറയുന്നുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares