Sunday, November 24, 2024
spot_imgspot_img
HomeKeralaസ്ത്രീവിരുദ്ധനായ സുരേഷ് ഗോപിയെ വെള്ളപൂശാൻ ബിജെപി, സോഷ്യൽ മീഡിയയിൽ പെയിഡ് പ്രൊമോഷൻ

സ്ത്രീവിരുദ്ധനായ സുരേഷ് ഗോപിയെ വെള്ളപൂശാൻ ബിജെപി, സോഷ്യൽ മീഡിയയിൽ പെയിഡ് പ്രൊമോഷൻ

വാർത്താ സമ്മേളനങ്ങളിൽ വനിതാ മാധ്യമപ്രവർത്തകരെ അപമാനിച്ച സുരേഷ് ​ഗോപിയുടെ സ്ത്രീവിരുദ്ധ പെരുമാറ്റങ്ങൾക്ക് വെള്ളപൂശാൻ ഒരുമ്പെട്ടിറങ്ങി ബിജെപിയുടെ ഐടി സെൽ. സിനിമാ പേജുകൾ, ഫാൻസ് പേജുകൾ ഉൾപ്പെടെ ഫോളോവേഴ്സ് കൂടുതലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ബിജെപി സൈബറിടങ്ങളിലൂടെ സുരേഷ്​ഗോപിയെ വെള്ളപൂശാൻ ഇറങ്ങിയിരിക്കുന്നത്.

എന്നാൽ ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്പാടെ പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരെ പോസ്റ്റ് തന്നെയാണെന്നത് ബിജെപി ഇതിലൂടെ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയ നേട്ടം എന്തെന്ന് വ്യക്തമാക്കുന്നത്. ഇതിനായി ഇത്തരം അക്കൗണ്ടുകൾ വിലക്കെടുത്താണ് സുരേഷ്​ഗോപിക്കായി പ്രെമോഷൻ നടക്കുന്നത്.

നിഷ്പക്ഷം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അക്കൗണ്ടുകളാണ് ബിജെപിയുടെ ഐടി സെൽ ഇതിനായി വിലക്കെടുത്തിരിക്കുന്നത്. വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന സുരേഷ് ​ഗോപിയുടെ സ്ത്രീ വിരുദ്ധ പെരുമാറ്റം കേരള സമൂഹം വിലയിരുത്തിയതാണ്. സ്വഭാവദൂഷ്യം കൊണ്ട് പൊതുസമൂഹത്തിനുമുന്നിൽ ഒറ്റപ്പെട്ടുനിക്കുന്ന സുരേഷ്​ഗോപിയെ വെള്ളപൂശാൻ ഇതിലും മോശം തന്ത്രങ്ങൾ ബജെപി നടത്തുമെന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയിരുന്നു, സംഭവത്തിൽ മാധ്യമപ്രവർത്തക നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം. തോളിൽ കൈവയ്ക്കാൻ ശ്രമിച്ച സുരേഷ് ഗോപിയിൽനിന്ന് മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറി. വീണ്ടും ഇതേ പെരുമാറ്റമുണ്ടായതോടെ മാധ്യമപ്രവർത്തക കൈ തട്ടിമാറ്റി. ഈ സംഭവം വിവാദമായതിനു പിന്നാലെ മുട്ടാപ്പോക്ക് ന്യായികരണങ്ങൾ നിരത്തി സുരേഷ് ​ഗോപി രം​ഗത്തെത്തിയിരുന്നു.

എന്നാൽ പിന്നീട് മറ്റൊരു വാർത്താസമ്മേളനത്തിൽ സുരേഷ്​ഗോപിയോട് ഇതേപറ്റി ചോദിച്ച മധ്യമപ്രവർത്തകയെ പത്രസമ്മേളനത്തിൽ നിന്നും പുറത്താക്കുകയും തീർത്തും മോശം രീതിയിൽ സുരേഷ്​ഗോപി പെരുമാറുകയും ചെയ്തിരുന്നു. സുരേഷ് ​ഗോപിയുടെ ഈ നടപടികളെല്ലാം വൻ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലുൾപ്പെടെ ഉയർത്തിയത്.

തൊഴിലിന്റെ ഭാഗമായി സമീപിച്ച മാധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അവരുടെ അനുവാദമില്ലാതെ സ്പർശിക്കുകയും ചെയ്തത് തീർത്തും അപലപനീയമാണെന്ന് വ്യക്തമാക്കി എഐവൈഎഫ് രം​ഗത്ത് വന്നിരുന്നു. സ്പർശിക്കുന്നത് ഇഷ്ടമല്ലെന്നു വ്യക്തമാക്കുന്ന തരത്തിൽ ഒഴിഞ്ഞു മാറിയിട്ടും പിന്നെയും അത് തന്നെ ആവർത്തിക്കുകയാണ് സുരേഷ് ഗോപി ചെയ്തതെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി. സുരേഷ് ​ഗോപിക്കെതിരെ കേസെടുക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares