കരുനാഗപ്പള്ളി: സിപിഐ നേതാവും മുൻ എൽഎൽഎ യുമായിരുന്ന അർ രാമചന്ദ്രന്റെ ഒന്നാം അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി ബി എം ഷെരീഫ് സ്മാരകത്തിൽ നടന്ന ക്യാമ്പ് എഐവൈഎഫ് ദേശീയ വർക്കിങ് കമ്മിറ്റി അംഗം എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.


മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി യു കണ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എസ് സജിത, എഐഎസ്എഫ് ജില്ല ജോ.സെക്രട്ടറി എം ഡി അജ്മൽ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മുകേഷ് എം, അജാസ് എസ് പുത്തൻപുരയിൽ, എം അൻസർ ജമാൽ, അമർജിത് എ, അൻസിയ, നിഷാദ് എം, ആനന്ദ വിഷ്ണു, ജി എസ് കണ്ണൻ, ഗോകുൽ ബി, ദിനേശ്, ജിത്തു ആർ ബി, ഷഫീഖ് വൈ പി തുടങ്ങിയവർ നേതൃത്വം നൽകി.

