Thursday, April 3, 2025
spot_imgspot_img
HomeEntertainmentബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി അന്തരിച്ചു

ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി അന്തരിച്ചു

ലോസ് ആഞ്ജലീസ്: ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി (31) അന്തരിച്ചു. സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആസ്ത്മ അറ്റാക്കാണ് മരണകാരണം. റെഗ്ഗേ ഗായകനായിരുന്നു ഇദ്ദേഹം.

1991 ല്‍ ജമൈക്കയിലാണ് ജോ മേഴ്‌സയുടെ ജനനം. ബോബ് മാര്‍ലിയുടെ മകനും ഗായകനുമായ സ്റ്റീഫന്‍ മാര്‍ലിയാണ് ജോ മേഴ്‌സയുടെ പിതാവ്. ബാല്യകാലം ജമൈക്കയില്‍ ചെലവഴിച്ച ശേഷം അമേരിക്കയിലെ ഫ്‌ലോറിഡയിലേക്ക് കുടുംബ സമേതം ജോ മേഴ്‌സ താമസം മാറിയിരുന്നു.

മിയാമി കോളേജില്‍ സ്റ്റുഡിയോ എഞ്ചിനീയറിങ് പഠിക്കുന്നതിനിടെയാണ് സംഗീതത്തില്‍ സജീവമാകുന്നത്. ഹര്‍ട്ടിങ് ഇന്‍സൈഡ് (hurting inside), കംഫര്‍ട്ടബിള (comfortable), എറ്റേണല(eternal) തുടങ്ങിയവയാണ് ജോ മേഴ്‌സയുടെ സംഗീത ആല്‍ബങ്ങള്‍.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares