കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിൻറെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം.
ജാമ്യാപേക്ഷയിൽ കോടതി പൊലീസിൻറെ വിശദീകരണം തേടിയിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.
ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. സ്ത്രീത്വത്തെ പരസ്യമായി അധിക്ഷേപിക്കുന്നയാളാണ് ഇയാളെന്നും ഒരേ കുറ്റകൃത്യം തുടർച്ചയായി ആവർത്തിക്കുന്നയാളാണ് പ്രതിയെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിക്കും.
നടി ഹണി റോസിനെ മാത്രമല്ല പ്രതി ആക്ഷേപിച്ചിട്ടുള്ളത്. ഇതുനുമുമ്പും പലരെയും അധിക്ഷേപിച്ചിട്ടുണ്ടെന്നും ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിക്കും.