Friday, November 22, 2024
spot_imgspot_img
HomeKeralaബ്രിജ് ഭൂഷൺസിങ്ങിനെ പഞ്ച് ചെയ്ത് എഐവൈഎഫ്

ബ്രിജ് ഭൂഷൺസിങ്ങിനെ പഞ്ച് ചെയ്ത് എഐവൈഎഫ്

ചെറുവത്തൂർ: ലൈംഗിക ആരോപണം നേരിടുന്ന ബിജെപി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയനാക്കണം എന്ന ആവശ്യം ഉന്നയിച്ച് എഐവൈഎഫ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നടത്തിയ പരിപാടി എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ സൂചകമായി ബ്രിജ് ഭൂഷന്റെ കോലത്തിൽ പഞ്ച് ചെയ്തു കൊണ്ട് നടത്തിയ സമരത്തിൽ പൊതുജനങ്ങളും പങ്കാളികളായി. യോഗത്തിൽ സംസ്ഥാന സമിതി അംഗം ധനീഷ് ബിരിക്കുളം ജില്ലാ കമ്മിറ്റി അംഗങ്ങളായ രാകേഷ് രാവണീശ്വരം, വിഷ്ണു കോട്ടക്കുന്ന് ദിലീഷ് ഉദിനൂർ , നസീർ തൃക്കരിപ്പൂർ തുടങ്ങിയവർ സംസാരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares