തമിഴ്‌നാട് ബിഎസ്‌പി സംസ്ഥാന അധ്യക്ഷനായ കെ ആംസ്‌ട്രോങിനെ (47) വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ചെന്നൈയിലെ പേരാമ്പൂരിലെ സ്വവസതിക്കടുത്തുവച്ചാണ് ആറംഗസംഘത്തിന്റെ ആക്രമണത്തിൽ കെ ആംസ്‌ട്രോങ് കൊല്ലപ്പെട്ടത്. 3 ബൈക്കുകളിലായെത്തിയ ഇവർ ആംസ്ട്രോങ്ങിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായിരുന്നു. കൊലയാളികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി ചെന്നൈ പൊലീസ് അറിയിച്ചു.