വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം നാളെ അറിയാം. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയികൾ ആരെന്നതിൽ വ്യക്തതയുണ്ടാകും. ചേലക്കര നിലനിർത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. മൂന്ന് ഉപതെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ സിപിഐയുടെയും, സിപിഐ(എം) ന്റെയും സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും.
ഇടതു മുന്നണി യോഗവും ചേരുന്നുണ്ട്. ചേലക്കരയില്‍ വിജയം ഇടതുമുന്നണി ഉറപ്പിക്കുന്നുണ്ട്. പാലക്കാട് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും അത് ഇടതുപക്ഷത്തിനു നേട്ടമുണ്ടാക്കുമെന്നും കണക്കുകൂട്ടുന്നു . വയനാട് സിപിഐ സ്ഥാനാർഥി മികച്ച മുന്നേറ്റമാണ് നടത്തിയത്. മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രത്തിന്റെ അവഗണനയും, രാഹുൽഗാന്ധിക്കെതിരെ ഉയരുന്ന ജനരോക്ഷവും ഇടതു മുന്നണിക്ക് വോട്ടായി മാറിയിട്ടുണ്ടെന്നും ഇടതുമുന്നണി വിലയിരുത്തന്നു.