ഏഴ് സംസ്ഥാനങ്ങളിലായുള്ള 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യ കൂട്ടായ്മയ്ക്ക് ഉജ്ജ്വല വിജയം. 13 ഇടങ്ങളിൽ 10 ഇടത്തും ഇന്ത്യ കൂട്ടായ്മ ജയിച്ചു കയറിപ്പോൾ ബിജെപി കേവലം രണ്ടു സീറ്റിലൊതുങ്ങി.
പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിൺ, ബാഗ്ഡ, മണിക്താല, ഹിമാചലിലെ ദെഹ്ര, ഹമീർപ്പുർ, നാലാഗഡ്, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മൻഗ്ലൗർ, ബീഹാറിലെ രൂപൗലി, തമിഴ്നാടിലെ വിക്രവന്ധി, പഞ്ചാബിലെ ജലന്ധർ വെസ്റ്റ്, മധ്യപ്രദേശിലെ അമർവാര എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.