മൈത്രി മസ്ക്കറ്റിന്റെ സി അച്യുതമേനോൻ പുരസ്കാരം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിനു സമ്മാനിച്ചു. മൈത്രി മസ്ക്കറ്റിന്റെ ആഭിമുഖ്യത്തിൽ അൽ അഹിലിയ ക്ലബ് ഹാളിൽ സംഘടിപ്പിച്ച പൊന്നരിവാൾ അമ്പിളിയിൽ എന്ന പരിപാടിയിൽ പി മുഹമ്മദലി സാഹിബിൽ നിന്നും മന്ത്രി ഉപഹാരം എറ്റുവാങ്ങി.
മന്ത്രി ജി. ആർ അനിൽ മുഖ്യാതിഥിയും , പി. മുഹമ്മദലി സാഹിബ് വിശിഷട അത്ഥിതിയുമായിരുന്നു. ആർ ലതാദേവി സി അച്യുതമേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. നാദാ ഹാപ്പിനസ്സിന്റെ സാരഥി അബ്ദുൽ പരിപാടിയിൽ ആശംസകൾ നേർന്നു. മൈത്രി മസ്ക്കറ്റിന്റെ ചെയർമാൻ ഷാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ജയൻ സ്വാഗതവും വൈസ് ചെയർമാൻ മനോഹർ നന്ദിയും പ്രകാശിപ്പിച്ചു. മൈത്രി മസ്ക്കറ്റിന്റെ തോപ്പിൽ ഭാസി പുരക്കാരം, സാമൂഹിക, കല, സാഹിത്യം, ആതുര സേവനം എന്നീ മേഘലകളിൽ മികവ് പുലർത്തിയ വ്യക്തികൾക്കും , അക്കാദമിക്ക് എക്സലൻസ്, നിറകൂട്ട് ചിത്രരചനാ മത്സരത്തിൽ വിജയികൾക്കുമുള്ള പുരസ്ക്കാരങ്ങൾ പരിപാടിയിൽ ബഹുമാനപ്പെട്ട മന്ത്രി വിതരണം ചെയ്തു.