തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ നേതാവുമായിരുന്ന സി കെ ചന്ദ്രപ്പന്റെ 13-ാം ചരമവാർഷികദിനം ഇന്ന് സമുചിതമായി ആചരിക്കും. സംസ്ഥാനത്തൊട്ടാകെ പാർട്ടി ഓഫിസുകൾ രക്തപതാകകൾ കൊണ്ട് അലങ്കരിച്ചും ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും സികെ സ്മരണ പുതുക്കും.
തിരുവനന്തപുരത്ത് എം എൻ സ്മാരകത്തിൽ രാവിലെ 8.30ന് പന്ന്യൻ രവീന്ദ്രന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും.