കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി വിശിഷാംഗത്വ പുരസ്കാരം നേടിയ സാഹിത്യകാരൻ സി.രാധാകൃഷ്ണനെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും ചലച്ചിത്ര അക്കാഡമി അംഗവുമായ എൻ.അരുൺ വസതിയിലെത്തി ആദരിച്ചു.സാഹിത്യത്തിലും സിനിമയിലും വിവർത്തനത്തിലും ശാസ്ത്ര രംഗത്തുമെല്ലാം അനുപമമായ സംഭാവന നൽകിയ ബഹുമുഖ പ്രതിഭയാണ് സി.രാധാകൃഷ്ണനെന്നും അദ്ദേഹത്തിനു ലഭിക്കുന്ന ഒരു അംഗികാരവും അധികമാകില്ലെന്നും ആദരവ് നേർന്നു കൊണ്ട് എൻ.അരുൺ പറഞ്ഞു.എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി.കെ രാജേഷ് , ഡിവിൻ ദിനകരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.ആദ്യകാല എഐഎസ്എഫ് നേതാവായ സി.രാധാക്യഷണൻ എസ്എഫ് കാലത്തെക്കുറിച്ചും സിനിമാരംഗത്തെ രസകരമായ അനുഭവങ്ങളും പങ്കുവച്ചു.