തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കും.
മുപ്പത് സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. ഇന്ന് മൂന്നരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.അതേസമയം, ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി. കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്.
അതേസമയം പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ടി സിദ്ദിഖ് എംഎൽഎ , ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് തുടങ്ങിയവരുമായാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നടത്തുന്നത്. ടൗൺഷിപ്പിൻറേയും വീടുകളുടെയും പ്ലാൻ എന്നിവ യോഗത്തെ അറിയിക്കും. ഈ മാസം നാലാം തീയതിയാണ് രണ്ടാംഘട്ട കൂടിക്കാഴ്ച നടക്കുക.