പാനൂരിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ നിന്ന് 770 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടി. ആർഎസ്എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഇത് സൂക്ഷിച്ചിരുന്നത്. കൊളവല്ലൂർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.