എടപ്പാൾ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കണമെന്ന് എഐഎസ്എഫ് മലപ്പുറം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തും പുറത്തുമുള്ള പതിനായിരകണക്കിന് വിദ്യാർത്ഥികളുടെ ജീവിതം തകർക്കുന്ന നയങ്ങളുമായി മുന്നോട്ട് പോകാൻ സർവ്വകലാശാല അധികൃതരെ അനുവദിക്കുകയില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡൻ്റ് കബീർ മണ്ണാർക്കാട് പറഞ്ഞു.
നിധിൻ രാജ് അധ്യക്ഷത വഹിച്ചയോഗത്തിൽ കെ എൻ ഉദയൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി നിർമ്മൽ മൂർത്തി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കൃഷ്ണദാസ് മാസ്റ്റർ (സിപിഐ ജില്ലാ സെക്രട്ടറി), ബാബുരാജ് (സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം), ചിന്നു ചന്ദ്രൻ ( എഐഎസ്എഫ് സംസ്ഥാന സഹ ഭാരവാഹി), മോഹിത മോഹൻ (എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), ഇ വി അനീഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി നിധിൻ രാജ് (പ്രസിഡൻ്റ്) ദീപു, ഷാദിൽ(വൈ. പ്രസിഡൻ്റ്) അഡ്വ. നിർമ്മൽ മൂർത്തി (സെക്രട്ടറി) അതുല്ല്യ, അർഷാദ് മഞ്ചേരി ( ജോ. സെക്രട്ടറി)