സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി. വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിനെതിരെ സെൻസർ ബോർഡ്. പേരിൽ നിന്ന് ഭാരതം മാറ്റി സർക്കാർ ഉല്പന്നം എന്നാക്കിയില്ലെങ്കിൽ പ്രദർശനാനുമതി നൽകികൊണ്ടുള്ള സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അറിയിച്ചിരിക്കുന്നത്.
ഒരു സർക്കാർ ഉത്പന്നം എന്ന് പേര് മാറ്റിയില്ലെങ്കിൽ സിനിമയ്ക്ക് പ്രദർശനാനുമതി നൽകില്ലെന്നാണ് സിബിഎഫ്സി നിലപാട്. എന്നാൽ ചിത്രത്തിന് ക്ലീൻ യു സെർട്ടിഫിക്കറ്റ് ലഭിച്ചുവെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. പേര് മാറ്റിയാൽ കോടികളുടെ നഷ്ടം സംഭവിക്കുമെന്നും അണിയറപ്രവർത്തകർ പറയുന്നു.
മലയാള സിനിമയിൽ ആദ്യമായി പുരുഷവന്ധ്യംകരണം പ്രമേയമാവുന്ന ചിത്രമാണ് ഒരു ഭാരത സർക്കാർ ഉത്പന്നം. അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.