Monday, November 25, 2024
spot_imgspot_img
HomeKeralaവീണ്ടും കേരള വിരുദ്ധത: പൊതുജന ആരോഗ്യസുരക്ഷയ്ക്കുള്ള ഫണ്ടും തടഞ്ഞുവച്ച്‌ കേന്ദ്രം

വീണ്ടും കേരള വിരുദ്ധത: പൊതുജന ആരോഗ്യസുരക്ഷയ്ക്കുള്ള ഫണ്ടും തടഞ്ഞുവച്ച്‌ കേന്ദ്രം

തിരുവനന്തപുരം: പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കുള്ള ഫണ്ടും തടഞ്ഞുവച്ച്‌ കേന്ദ്രത്തിന്റെ കേരളവിരുദ്ധത. ആരോഗ്യകേരളം (എൻഎച്ച്‌എം) പരിപാടിയുടെ ഭാഗമായ പദ്ധതികൾക്കുള്ള ക്യാഷ്‌ ഗ്രാന്റാണ്‌ ഈ സാമ്പത്തിക വർഷം പൂർണമായും പിടിച്ചുവച്ചിരിക്കുന്നത്‌. ഒരുവർഷം നാല്‌ ഗഡുക്കളായി 371.20 കോടി രൂപയാണ്‌ ഈ വിഭാഗത്തിൽ സംസ്ഥാനത്തിന്‌ നൽകേണ്ടത്‌.

നവംബറോടെ മൂന്ന്‌ ഗഡുക്കളെങ്കിലും കിട്ടണമെന്നിരിക്കെ കേരളത്തിന്‌ ഇതുവരെ ഒരുരൂപപോലും നൽകിയിട്ടില്ല. കേന്ദ്ര–- സംസ്ഥാന വിഹിതം 60:40 എന്ന നിരക്കിലാണ്‌ ആരോഗ്യകേരളത്തിന്‌ ലഭിക്കുന്നത്‌. സംസ്ഥാന ഫണ്ട്‌ 50 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ചിരുന്നു. സംസ്ഥാനം കോ–-ബ്രാൻഡിങ്‌ പൂർത്തിയാക്കിയില്ലെന്ന പേരിലായിരുന്നു കേന്ദ്രആരോഗ്യമന്ത്രാലയം ആദ്യം ഫണ്ട്‌ നിഷേധിച്ചത്‌. എന്നാൽ, ആവശ്യമായ നടപടി സ്വീകരിച്ച്‌ കേന്ദ്രത്തിനയച്ച ഫയൽ കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ്‌ മാണ്ഡവ്യക്ക്‌ മുന്നിലെത്തി മാസങ്ങളായിട്ടും അനക്കമില്ല.

ആശാമാർക്കുള്ള ഓണറേറിയം, റീഇംബേഴ്‌സ്‌മെന്റ്‌, ബയോമെഡിക്കൽ ഉപകരണങ്ങളുടെ പരിപാലനം എന്നിവ അടക്കം വിവിധ ആവശ്യങ്ങൾക്കുള്ള തുക ക്യാഷ്‌ ഗ്രാന്റിൽനിന്നാണ്‌ കണ്ടെത്തേണ്ടത്‌. ഫണ്ട്‌ അനുവദിക്കുന്നതിൽ ഒഴിവുകഴിവുകൾ പറയുന്ന കേന്ദ്രം ഇതൊന്നും ഔദ്യോഗികമായി അറിയിക്കാറില്ല എന്നതും ശ്രദ്ധേയമാണ്‌.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares