Thursday, November 21, 2024
spot_imgspot_img
HomeKeralaകേന്ദ്ര ബഡ്ജറ്റ്: പ്രതിഷേധവുമായി എഐവൈഎഫ്

കേന്ദ്ര ബഡ്ജറ്റ്: പ്രതിഷേധവുമായി എഐവൈഎഫ്

തിരുവനന്തപുരം: ജനവിരുദ്ധമായ കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ആർ എസ് ജയൻ ഉദ്ഘാടനം ചെയ്തു.

ജനവിരുദ്ധവും യുവജനവിരുദ്ധവുമായ ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിൽ ഉള്ളത്. സ്വകാര്യവത്ക്കരണ നടപടികൾക്ക് ആക്കം കൂട്ടുന്നതാണ് കേന്ദ്ര ബജറ്റ്. കോർപറേറ്റുകളെ സഹായിക്കാനുള്ള ബജറ്റാണ് ഇതെന്നും ആർ എസ് ജയൻ കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് ജി എൻ ആദർശ് കൃഷ്ണ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അൽജി ഹാൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുജിത്ത് എം എസ് നന്ദി പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares