ആലപ്പുഴ: കേന്ദ്രസർക്കാർ നടപ്പിലാക്കാനിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി അഭിപ്രായങ്ങൾ സ്വരൂപിക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലൈംഗിക വിദ്യാഭ്യാസം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തത് വിദ്യാർത്ഥികളിൽ തെറ്റായ ചിന്താഗതികൾ ഉണ്ടാക്കുന്നുണ്ട്. സമൂഹത്തിലെ ആശങ്കാജനകമായ ഇത്തരം വിഷയങ്ങളെ അവഗണിക്കാൻ സാധിക്കില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.