Friday, November 22, 2024
spot_imgspot_img
HomeKeralaകേന്ദ്ര സർക്കാർ പാർലമെന്റിനെ ജനങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യുന്നു: ആനി രാജ

കേന്ദ്ര സർക്കാർ പാർലമെന്റിനെ ജനങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യുന്നു: ആനി രാജ

കൽപ്പറ്റ: കേന്ദ്രസര്‍ക്കാര്‍ പാർലമെന്റിനെ ജനങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യുന്നതായി വയനാട് പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ആനി രാജ. കൽപറ്റയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിന്നു അവർ.രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കുന്നത് കോർപ്പറേറ്റ് വർഗീയ ശക്തികൾ ഒന്നിച്ചാണ്. ജനങ്ങൾക്ക് എതിരായ നിയമനിർമാണങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഫാസിസത്തെ രാഷ്ട്രീയ നിലപാടുകൊണ്ടാണ് എതിർക്കുന്നത്. രാജ്യത്തെ ജനജീവിതം ദുസഹമാണ്. പട്ടിണി മരണങ്ങൾ രാജ്യത്ത് ഇപ്പോഴും നടക്കുന്നു. കർഷകരെ കൊല്ലുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണം. ആവശ്യമെങ്കിൽ പുതിയ നിയമങ്ങൾ നിർമിക്കണം. നിലവിലെ എം പിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടത് മണ്ഡലത്തിലെ ജനങ്ങളാണ്.

ഇടതുമുന്നണി ജനങ്ങളുടെ പ്രതീക്ഷയാണ്. രാഹുൽ ഗാന്ധി വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ മത്സരിക്കുന്നതാണ് നല്ലത്. 45 വർഷമായി രാജ്യത്ത് നടത്തി വരുന്ന പോരാട്ടങ്ങൾ പാർലമെന്റിന് അകത്തും തുടരേണ്ടതുണ്ട്. എതിർസ്ഥാനാർഥി ആരെന്നത് വിഷയമല്ല. ഇടതുപക്ഷം ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്. കേരളത്തിൽ എൽഡിഎഫ് ‑യുഡിഎഫ് മുന്നണികള്‍ തമ്മിലാണ് മത്സരം. പൂക്കോട് വെറ്റിറിനറി കോളേജിലെ സംഭവങ്ങൾ അപലപനീയമാണെന്നും ആനി രാജ പറഞ്ഞു. മഹിളാ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി വസന്തം, സിപിഐ ജില്ലാ എകസിക്യുട്ടീവ് അംഗം മഹിതാ മൂർത്തി എന്നിവരും ആനി രാജയോടൊപ്പമുണ്ടായിരുന്നു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares