തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാരിന്റെ രാഷ്ട്രീയ ഉപകരണങ്ങളാക്കി ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെന്ന് എഐവൈഎഫ്. ജനാധിപത്യ സംവിധാനത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഉപകരണങ്ങളാകുന്ന സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പറഞ്ഞു.
അധികാരം ദുരുപയോഗം ചെയ്ത് കൊണ്ട് പ്രതിപക്ഷത്തുള്ള സംസ്ഥാനസർക്കാറുകളെ ദുർബ്ബലപ്പെടുത്തുന്ന ദുരൂഹമായ നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകങ്ങളായി നടത്തുന്ന നിയമത്തിന്റെ നഗ്നമായ ദുരുപയോഗത്തിൽ നിന്നു ഇ ഡി പിന്മാറണമെന്നും കേന്ദ്ര എജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള നീക്കത്തിന്നെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.