Sunday, November 24, 2024
spot_imgspot_img
HomeEntertainmentചലച്ചിത്ര അക്കാദമി സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റ്

ചലച്ചിത്ര അക്കാദമി സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റ്

ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റ്. സമാന്തര യോഗം ചേർന്നതിന്റെ മിനുട്സ് പുറത്ത്. യോഗത്തിൽ പങ്കെടുത്തത് കുക്കു പരമേശ്വരൻ ഉൾപ്പെടെ 9 പേര്. സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിന്റെ വാദം ശരിയല്ലെന്നാണ് രേഖ പറയുന്നത്.

കുക്കുവും സോഹനും പങ്കെടുത്തത് ഓൺ ലൈനിലൂടെയാണ്. പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയർമാൻ പറഞ്ഞെന്നു മിനുട്സിൽ പറയുന്നുണ്ട്. കുക്കുവും സോഹനും പങ്കെടുത്തില്ല എന്നായിരുന്നു രഞ്ജിത് നേരത്തെ അവകാശപ്പെട്ടത്. വിമത യോഗം ചേർന്നു എന്ന വാർത്തയും ചെയർമാൻ തള്ളിയിരുന്നു. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖ.

അതേസമയം രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും.

ഐഎഫ്എഫ്കെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് വൻ പ്രതിഷേധമാണ് നേരിടേണ്ടിവന്നത്. വേദിയിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേര് പറഞ്ഞപ്പോഴാണ് സദസിൽ നിന്ന് കൂവൽ ഉണ്ടായത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് സംവിധായകൻ രഞ്ജിത്ത് അല്പസമയം മുമ്പ് പ്രതികരിച്ചിരുന്നു. സമാന്തര യോഗം ചേർന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാഡമിയിൽ നിലവിൽ ഭിന്നിപ്പില്ലെന്നുമാണ് രഞ്ജിത്ത് അവകാശപ്പെടുന്നത്.

ചലച്ചിത്ര അക്കാഡമിയുടെ എക്‌സിക്യൂട്ടീവ് ബോഡി ഒരു അംഗത്തെക്കൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തുമെന്ന് രഞ്ജിത്ത് അറിയിച്ചു. ജനറൽ കൗൺസിൽ അംഗമായ കുക്കു പരമേശ്വരനെയാണ് ഉൾപ്പെടുത്തുക. ചെയർമാൻ സ്ഥാനം രാജി വെക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares