തൃശ്ശൂർ: എഐവൈഎഫ് സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ക്യാപ്റ്റൻ ആയിട്ടുള്ള തെക്കൻ മേഖല കാൽനട ജാഥയും സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ക്യാപ്റ്റൻ ആയിട്ടുള്ള വടക്കൻ മേഖല കാൽനട ജാഥയും മെയ് 28 ന് തൃശ്ശൂരിൽ എത്തിച്ചേരുന്നതിന്റെ ജാഥാസംഗമം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ചേർപ്പ് മണ്ഡലതല സംഘാടക സമിതി യോഗം ടി കെ കരുണൻ സ്മാരക മന്ദിരത്തിൽ വെച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി ആർ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, സിപിഐ ചേർപ്പ് മണ്ഡലം സെക്രട്ടറി പി വി അശോകൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ കെ ജോബി, എഐവൈഎഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി വി കെ വിനീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി എസ് സുഭാഷ്, ചിന്നു ചന്ദ്രൻ, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങൾ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ഋത്വിക് ടി ആർ, പ്രസിഡന്റ് മുഹമ്മദ് ധർവിഷ് എന്നിവർ സംസാരിച്ചു.
എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് അക്ഷയ് ശങ്കറിന്റെ അധ്യക്ഷത വഹിച്ച യോഗത്തിന് എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ ബി ഋചിക് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് നജീബ് പി എസ് നന്ദിയും പറഞ്ഞു.സംഘാടക സമിതിയുടെ രക്ഷധികാരികളായി ടി ആർ രമേഷ് കുമാർ, ഷീല വിജയകുമാർ, സി സി മുകുന്ദൻ എംഎൽഎ എന്നിവരെയും സംഘാടക സമിതി ചെയർമാൻ ആയി പി വി അശോകൻ, കൺവീനർ ആയി പി എസ് സുഭാഷ്, ട്രഷറർ ആയി കെ ബി ഋചിക് എന്നിവരെ തെരഞ്ഞെടുത്തു.